ജയരാജിൻറെ സംവിധാനം, കേന്ദ്ര കഥാപാത്രമായി സുരഭി ലക്ഷ്മി; ‘അവൾ’ ഫസ്റ്റ് ലുക്ക് എത്തി

സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രശസ്തരായ നടീനടന്മാരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അവളിലെ ‘പ്രഭ’ എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി. സുരഭി തന്നെ പല ഇന്റർവ്യൂകളിലും ഇത് എടുത്തു പറഞ്ഞിട്ടുമുണ്ട്. നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രൺജി പണിക്കർ, ഷൈനി സാറ, മനോജ് ഗോവിന്ദൻ, ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്‌സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു.

എഡിറ്റിംഗ് ശ്രീജിത്ത് സി ആർ, ഗാനരചന മുഹാദ് വെമ്പായം, സംഗീതം കണ്ണൻ സി ജെ, കലാസംവിധാനം ജി ലക്ഷ്മണൻ, മേക്കപ്പ് ലിബിൻ മോഹൻ, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ വിനോദ് പി ശിവറാം, പ്രൊഡക്ഷൻ കൺട്രോളർ സജി കോട്ടയം. ഒക്ടോബർ മൂന്നിന് അവൾ പ്രദർശനത്തിനെത്തുന്നു. പി ആർ ഒ- എ എസ് ദിനേശ്.

Top News from last week.