Friday, October 9, 2026
Art & Literature

സംവിധായകൻ ആർ. ശരത് അന്തരിച്ചു

Advertisement
Advertisement

സംവിധായകൻ ആർ. ശരത് അന്തരിച്ചു

Advertisement

തിരുവനന്തപുരം: വേറിട്ട പ്രമേയങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

‘സായാഹ്നം’, ‘സ്ഥിതി’, ‘ശീലാബതി’, ‘ഡിസൈർ’, ‘ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു’, ‘സ്വയം’, ‘പറുദീസ’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ട് സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ആദ്യ ചിത്രമായ ‘സായാഹ്നം’ ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. നിരവധി സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആർ. ശരത് മലയാള സിനിമയിലെ വേറിട്ട ചലച്ചിത്രഭാഷയുടെ വക്താവായിരുന്നു.

പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായാണ് ആർ. ശരത് സിനിമാരംഗത്തേക്ക് എത്തിയത്. തുടർന്ന് സ്വന്തമായ സിനിമാ കാഴ്ചപ്പാടിലൂടെ ശ്രദ്ധേയനായ സംവിധായകനായി മാറുകയായിരുന്നു.

Advertisement
Advertisement
Advertisement
Advertisement
Advertisement