തലശ്ശേരി: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ തത്വ വിചാരം ആഗസ്റ്റ് 2 ന് ഞായറാഴ്ച ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ നടക്കും. ഡോ. കൊമ്പങ്കുളം വിഷണു സോമയാജി ഉദ്ഘാടനം നിർവ്വഹിക്കും.ആദികാവ്യത്തിലെ കച്ചിത് സർഗ്ഗം , ലക്ഷ്മണോപദേശം പ്രായോഗിക ജീവിതത്തിൽ, ആദികവിയുടെ ആദർശ പുരുഷൻ, രാമ സൃഷ്ടിയിൽ യോഗവാസിഷ്ഠത്തിന്റെ സ്വാധീനം എന്നീ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ നടക്കും.
സ്വാമിനി ശബരി ചിൻമയി എറണാകുളം, ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി, പ്രമോദ് ഐക്കരപ്പടി, മലപ്പുറം, ഏ.പ്രേമൻ , മുഴുപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതീ ക്ഷേത്രം എന്നിവർ സംബന്ധിക്കും.കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ജനറൽ സിക്രട്ടറി പി.എസ്.മോഹനൻ, കൊട്ടിയൂർ അദ്ധ്യക്ഷത വഹിക്കും.പ്രകാശൻ മേലൂർ, വികാസ് നാരോൺ, അനിൽ തിരുവങ്ങാട് എന്നിവർ നേതൃത്വം നൽകും.








