ദില്ലി: കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി ദില്ലിയിലെത്തിയ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പാർലമെന്റിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് മന്ദിരത്തിൽ വച്ച് കോൺഗ്രസ് എംപിമാർ അദ്ദേഹത്തെ സ്വീകരിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വി. ഡി. സതീശൻ മല്ലികാർജ്ജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും അറിയിക്കുമെന്നാണ് വിവരം.









