Advertisement
Advertisement
Saturday, September 12, 2026
Kerala

പ്രതിപക്ഷ ഉപനേതാവ് തർക്കം: പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചാൽ മുറി അനുവദിക്കുമെന്ന് സ്പീക്കർ

Advertisement
Advertisement

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രതിപക്ഷ ഉപനേതാവിനുള്ള മുറി നിഷേധിച്ചിട്ടില്ലെന്നും ആരാണ് ഉപനേതാവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി കത്ത് നൽകിയാൽ ഉടൻ തന്നെ മുറി അനുവദിക്കുമെന്നും സ്പീക്കർ അറിയിച്ചു.

Advertisement

നിലവിൽ പ്രതിപക്ഷ ഉപനേതാവ് ആരാണെന്ന കാര്യത്തിലെ തർക്കം എൽ.ഡി.എഫിന്റെ ആഭ്യന്തര വിഷയമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, പ്രതിപക്ഷ നേതാവിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, മുറി ആവശ്യപ്പെടുന്ന കെ.എൻ. ബാലഗോപാലിന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നിലവിൽ തന്നെ പ്രത്യേക മുറിയുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവായി കെ.എൻ. ബാലഗോപാലിനെ ഉയർത്തിക്കാട്ടി നിയമസഭാ മന്ദിരത്തിൽ പ്രത്യേക മുറി അനുവദിക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യമാണ് സ്പീക്കർ നേരത്തെ നിരസിച്ചത്. ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി വടംവലി തുടരുന്നതിനിടയിലാണ് സി.പി.എമ്മിന്റെ ഈ ആവശ്യം സ്പീക്കർ തള്ളിയതും, പന്ത് വീണ്ടും സി.പി.എമ്മിന്റെയും പ്രതിപക്ഷത്തിന്റെയും കോർട്ടിലേക്ക് തന്നെ ഇട്ടുകൊടുത്തതും.

Advertisement
Advertisement
Advertisement
Advertisement
Advertisement