ചേലേരി : നാറാത്ത് ചിദഗ്നി സനാതന ധർമ്മ. പാഠശാലയുടെ ആഭിമുഖ്യത്തിൽ നൂറ് വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു.ചേലേരി ഈ ശാനമംഗലം മഹാവിഷ്ണുക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ചദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻമാസ്റ്റർ അധ്യക്ഷതവഹിച്ചു. ശങ്കർ ചാരിറ്റബിൾ
ട്രസ്റ്റ് ചെയർമാൻ കെസി സോമൻ നമ്പ്യാർ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ വിവി ഗീത , ചെയർമാൻ ഷാജി സദനം, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി കെ ജനാർദ്ദനൻ , ടി അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ വി മനോജ് മാസ്റ്റർ സ്വാഗതവും മാതൃസമിതി പ്രസിഡണ്ട് ചന്ദ്രികാ വാര്യർ നന്ദിയും പറഞ്ഞു.
ഫോട്ടോ: ചിദഗ്നി സനാതന ധർമ്മ പാഠയുടെ നൂറ് വീടുകളിൽ സൗജന്യമായി നൽകുന്ന രാമായണ വിതരണം കെസി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു.









