ജില്ലാതല ബോധവത്കരണ പരിപാടി

കണ്ണൂർ : കേരള മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സർക്കാർ ജീവനക്കാർക്കായി മനുഷ്യാവകാശ കമ്മീഷന്റെ നടപടികളെക്കുറിച്ച് ജില്ലാതല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. എല്ലാ നിയമങ്ങളും മനുഷ്യാവകാശ സംരക്ഷണത്തിനായി ഉള്ളതാണെന്നും ഓരോ മനുഷ്യന്റെയും അവകാശങ്ങൾ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്ലാനിങ്ങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരൻ, ജില്ലാ ലോ ഓഫീസർ ബി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Top News from last week.