കണ്ണൂർ :കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം തുടങ്ങുന്ന ജില്ലാതല ക്രിസ്തുമസ്, ന്യൂഇയർ ഖാദി മേളയുടെ ഉദ്ഘാടനം ഡിസംബർ 19ന് നടക്കും. രാവിലെ 11 മണിക്ക് കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യ പരിസരത്ത് കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം നിർവഹിക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിക്കും. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം കോച്ച് പി വി പ്രിയ ആദ്യ വിൽപന ഏറ്റുവാങ്ങും.