ജില്ലാ സ്കൂൾ കലോത്സവം
ഇന്ന്തുടങ്ങും. നഗരത്തിലെ 15 വേദികളിലാണ് മത്സരം 319 ഇനങ്ങളിലായി 15 സബ് ജില്ലകളിൽ നിന്നുള്ള 50,000ത്തിലധികം കുട്ടികൾ പങ്കെടുക്കും. ഉദ്ഘാടനം ബുധൻ വൈകിട്ട് 4ന് കലക്ടർ അരുൺ കെ വിജയൻ നിർവഹിക്കും,നടൻ ഉണ്ണിരാജ് മുഖ്യാതിഥിയകും കണ്ണൂർ മുൻസിപ്പൽ എച്ച് എസ് എസിലാണ് പ്രധാന വേദി. കളക്ടറേറ്റ് ബാങ്ക് മൈതാനം സ്ക്വയർ ടൺബാങ്ക് ഓഡിറ്റോറിയം തളാപ്പ് മിക്സഡ് യുപി സ്കൂൾ, ടൗൺ എസ്എച്ച്എസ്എസ് സെന്റ് തെരേസാസ് എ ഐ എസ് എസ്, ട്രെയിനിങ് സ്കൂൾ ഗ്രൗണ്ട്, ശിക്ഷക് സദൻ ഹാൾ,മൈക്കിൾ എ ഐ എച്ച് എസ് എസ് പോലീസ് മൈതാനം, വി ആർ സി ഒന്നാം നില ജി വി എച്ച് എസ് എസ് എന്നിവയിലാണ് മറ്റു വേദികൾ 240 വ്യക്തിഗത ഇനങ്ങളും 79 ഗ്രൂപ്പ് അംഗങ്ങളുമാണ് മത്സരത്തിൽ ഉള്ളത് കലോത്സവത്തിന് തിങ്കളാഴ്ച നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി.കണ്ണൂർ റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുനിന്ന് മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിളംബര ഘോഷയാത്ര നടത്തി മുൻസിപ്പൽ സ്കൂളിൽ പാചകപ്പുരയിൽ പാലുകാച്ചൽ നടത്തി ഡിഡിഇഡി ഷൈനി പങ്കെടുത്തു. സമാപന സമ്മേളനം 22ന് വൈകിട്ട് നാലിന് സിറ്റി പോലീസ് കമ്മീഷണർ പി നിധി രാജ്ഉദ്ഘാടനം ചെയ്യും.








