കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ പ്രവേശനം തുടങ്ങി

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണു യോഗ്യത. ജില്ലയിലെ പാലയാട് അസാപ്  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടത്തുക.  വാരാന്ത്യ ബാച്ച് ആയിട്ടാണ് ക്ലാസ്സുകള്‍. ആഗസ്റ്റ് മാസത്തില്‍ കോഴ്സ് ആരംഭിക്കും. കോഴ്സ് ഫീസ് 12500. താല്‍പ്പര്യമുള്ളവര്‍ക്ക്  https://tinyurl.com/asapknrcet ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ https://asapkerala.gov.in/course/communicative-english-trainer/ ല്‍ ലഭിക്കും.  ഫോണ്‍: 8075851148, 9633015813, 7907828369.

Top News from last week.