Advertisement
Advertisement
Tuesday, September 15, 2026
Kerala

‘ജെൻസികളെ പാറ്റകളെന്ന് വിളിക്കരുത്’; തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് വി.സി. മോഹനൻ

Advertisement
Advertisement

കേരള സർവകലാശാലയിൽ സി.ജെ.പി നടത്തുന്ന സമരത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. ജെൻസി  വിഭാഗത്തിൽപ്പെട്ട കുട്ടികളെ ‘പാറ്റകൾ’ എന്ന് വിളിക്കരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും, ചില വിദേശ ശക്തികൾ ബോധപൂർവം ഇവരെ പാറ്റകളാക്കി മാറ്റി ലഹരിമരുന്നിന് അടിമകളാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ വി.സി എന്ന പദവിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളോട് പാറ്റയാണോ എന്ന് ചോദിച്ചത് കാര്യം വ്യക്തമാകാത്തതുകൊണ്ടാണ് അവർ മറുപടി പറയാതിരുന്നതെന്നും, അങ്കിൾ പറഞ്ഞത് മനസ്സിലായില്ലെന്ന് ചടങ്ങിനുശേഷം കുട്ടികൾ തന്നെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisement

വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദത്തിലും വി.സി തന്റെ നിലപാട് വ്യക്തമാക്കി. ‘അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’ എന്ന പ്രസ്താവനയിലൂടെ താൻ ഉദ്ദേശിച്ചത് മാതൃഭൂമിയെ വണങ്ങുന്ന കാര്യമാണെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മേൽ സംഘി മുദ്ര ചാർത്തുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. നിലവിൽ രാജ്യം ഭരിക്കുന്നത് ആർ.എസ്.എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണെന്നും അവർക്ക് തന്റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വി.സിയുടെ ചുമതലകൾ മാത്രമാണ് താൻ നിർവ്വഹിക്കുന്നതെന്നും മന്ത്രി റോജി ജോണിന് പോലും താൻ പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായിട്ടുണ്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.

​എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയ്ക്ക് മുന്നിൽ തന്നെ മഹാബലിയായി ചിത്രീകരിച്ച് കുഴിച്ചിട്ട സംഭവത്തെയും അദ്ദേഹം ലളിതമായി കണ്ടു. ജനങ്ങൾക്ക് നന്മ മാത്രം ചെയ്ത മഹാനായ ചക്രവർത്തിയാണ് മഹാബലിയെന്നും, അത് അറിയാതെയാണ് എസ്.എഫ്.ഐ അങ്ങനെ ചെയ്തതെങ്കിലും താൻ അതിനെ ഒരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
​എൽ.എൽ.ബി പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദഗ്ധ സമിതി അന്വേഷണം നടത്തിവരികയാണെന്ന് വി.സി അറിയിച്ചു. ഉത്തരക്കടലാസുകൾ മുദ്രവെച്ച് സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചോദ്യപ്പേപ്പർ നേരത്തെ ചോരുന്നുണ്ടോ എന്ന സംശയമുള്ളതിനാൽ എൽ.എൽ.ബിക്ക് ഇനി ഡബിൾ വാല്യുവേഷൻ മാത്രമായിരിക്കും ഉണ്ടാകുക. പരീക്ഷാഹാളിൽ വെച്ച് നേരിട്ട് ചോദ്യപ്പേപ്പർ ഓൺലൈനായി നൽകുന്ന പുതിയ സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement