ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയർ വീർത്തുകെട്ടുന്നത്, നെഞ്ചെരിച്ചൽ, അസിഡിറ്റി തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. ഇത്തരത്തിൽ ഗ്യാസ് കയറി വയർ വീർത്തിരിക്കുന്നത് അകറ്റാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ഇഞ്ചി
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ വയർ വീർക്കുന്നത് അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
2. പപ്പായ
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈനും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് നിറഞ്ഞ് വയർ വീർത്തുകെട്ടുന്നത് അകറ്റാനും സഹായിക്കും.
3. പെപ്പർമിൻറ്
ഗ്യാസ് കയറി വയർ വീർക്കുക പോലെയുള്ള ദഹന പ്രശ്‌നങ്ങൾ ശമിപ്പിക്കാൻ പെപ്പർമിൻറും സഹായിക്കും.
4. ജീരകം
ജീരകം ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങളെ അകറ്റാനും വയർ വീർക്കുന്നത് അകറ്റാനും സഹായിക്കും.
5. പെരുംജീരകം
പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങൾ ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്‌നങ്ങളെ തടയാൻ സഹായിക്കും.
6. ഗ്രാമ്പൂ
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുന്ന അവസ്ഥയെ തടയാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
7. കറുവാപ്പട്ട
കറുവാപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ് കയറി വയർ വീർത്തിരിക്കുന്നതിനെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
8. തൈര്
തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
9. വാഴപ്പഴം
വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വയർ വീർത്തിരിക്കുന്നത് തടയാൻ സഹായിക്കും.
10. വെള്ളരിക്ക
വെള്ളരിക്ക കഴിക്കുന്നതും വയർ വീർത്തിരിക്കുന്നത് തടയാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.









