കണ്ണൂർഃ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) യുടെ ആഭിമുഖ്യത്തിൽ ജൂലൈ 1 ന് (നാളെ) ഡോക്ടർ ദിനാഘോഷം നടക്കുമെന്ന് ഐ എംഎ) അറിയിച്ചു. കണ്ണൂർ ഐഎംഎ ഹാളിലും തൊട്ടടുത്തുള്ള നവനീതം ഓഡിറ്റോറിയത്തിലും വെച്ചുള്ള പരിപാടികൾ വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ തുടരും. ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ഐഎംഎ പ്രസിഡണ്ട് ഡോ വി സുരേഷ് അധ്യക്ഷനാകും. ഡോക്ടർസ് ദിനത്തിൻറെ ഭാഗമായി മുതിർന്ന ഡോക്ടർമാരെ ആദരിക്കലും ഡോക്ടർമാരുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി ആയിരുന്ന ഡോ ബി സിറോയിയുടെ ജന്മദിനമാണ് ദേശീയ തലത്തിൽ ഡോക്ടർ ദിനമായി ആചരിക്കുന്നത്.