ഇന്ത്യ നല്ല വ്യപാരപങ്കാളിയല്ല; അടുത്ത 24 മണിക്കൂറിനകം തീരുവ വീണ്ടും ഉയര്‍ത്തുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരായ താരിഫ് നിരക്കുകള്‍ ഉയര്‍ത്തുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനകം തീരുവ ഗണ്യമായി ഉയര്‍ത്തിയേക്കുമെന്നാണ് ട്രംപ് ഇന്നലെ പറഞ്ഞത്. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് പുതിയ പരാമര്‍ശം. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

നല്‍കുന്നുവെന്നും ട്രംപ് ആരോപിച്ചു. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണെന്നായിരുന്നു ചൊവ്വാഴ്ച ട്രംപ് പറഞ്ഞത്.

 

Top News from last week.