പൊലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങി കൊടുക്കുമെന്ന് വിചാരിക്കരുത്’; യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെതിരെ സിപിഎം നേതാവ്

തൃശൂർ: കുന്നംകുളം പൊലീസിൽ നിന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനെതിരെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ. വിഎസ് സുജിത്ത് ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും പോരാളിയായോ സർവ്വസംഗ പരിത്യാഗിയോ ആയിട്ടുള്ള ആളല്ലെന്നും സുജിത്തിനെ പൊലീസ് മർദിച്ചതിൽ ഒരു മറുവശമുണ്ടെന്നും അബ്ദുൽഖാദർ പറഞ്ഞു. പൊലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങി കൊടുക്കുമെന്ന് വിചാരിക്കുന്നത് ശരിയാണോയെന്നും അബ്ദുൽഖാദർ പരിഹസിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിൻറെ കല്യാണം മാധ്യമങ്ങൾ ആഘോഷിച്ചതിനെയും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ വിമർശിച്ചു. സ്വാതന്ത്ര്യസമര സേനാനിയുടെ വിവാഹം കഴിഞ്ഞുവെന്ന മട്ടിലാണ് സുജിത്തിൻറെ വിവാഹ വാർത്തകളെന്നും യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്ത് പൊലീസിനെ തല്ലിയത് ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്നും ഒരു മാധ്യമവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കെവി അബ്ദുൽ ഖാദർ ആരോപിച്ചു.

Top News from last week.

Latest News

More from this section