അക്ഷരമറിയില്ലേ എന്ന് ചോദ്യം, പിന്നാലെ ചെവിയിൽ നുള്ളലും’; അനുമോദനച്ചടങ്ങിൽ കുട്ടികളെ അപമാനിച്ച് മുൻ മന്ത്രി കെ ടി ജലീൽ!

പാലക്കാട്:  മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ അപമാനിച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. മുൻ മന്ത്രി കെ ടി ജലീലിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചു. കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.

Top News from last week.