ഡോ. കെ വി മുരളി മോഹനന് പ്രഥമ ചെറുശ്ശേരി പുരസ്കാരം സമർപ്പിച്ചു* 

കണ്ണൂർ: കൃഷ്ണഗാഥ പിറന്ന മണ്ണിൽ ചെറുശ്ശേരിയുടെ പേരിൽ ശ്രീ ശങ്കരാചാര്യ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ചെറുശ്ശേരി പുരസ്കാര സമർപ്പണ ചടങ്ങ് കണ്ണൂരിൽ നടന്നു. കാനത്തൂർ മഹാവിഷ്ണുക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി സ്വാമികൾ ഡോ. മുരളി മോഹനന് പ്രഥമ ചെറുശ്ശേരി പുരസ്കാരം സമർപ്പിച്ചു. പ്രശസ്തിപത്രം കെ വി സുമേഷ് എംഎൽഎ സമ്മാനിച്ചു. 15 OO1 രൂപയും ചിത്രൻ കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മോക്ഷ മാർഗത്തിലേക്ക് ഇനിയെത്ര ദൂരം, കതിവന്നൂർ വീരൻ ദൈവവും കനലാടിയും എന്നീ പുസ്തകങ്ങളുടെ രചനക്കാണ് അവാർഡ്.

പുരസ്കാര ജേതാവ് ഡോക്ടർ കെ വി മുരളി മോഹനൻ സംസാരിച്ചു. ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട്, മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ, കോർപ്പറേഷൻ കൗൺസിലർ എ കുഞ്ഞമ്പു , ക്ഷേത പരിപാലന കമ്മിറ്റി സെർട്ടറി കെ.സി ശ്രീജിത്ത്, കെ രാമദാസ് , സി കെ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

സംഘാടകസമിതി ചെയർമാൻ എം ടി പ്രകാശൻ അധ്യക്ഷത വഹിച്ചു . ശ്രീ ശങ്കരാചാര്യ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ സ്വാഗതവും സംഘാടകസമിതി കൺവീനർ രാഹുൽ രാജീവൻ നന്ദിയും പറഞ്ഞു.

Top News from last week.

Latest News

More from this section