ഡ്രാഗൺ ഫ്രൂട്ട് ചെറുകുന്നിലും; വേറിട്ട കൃഷിയുമായി ടി.എം.വി മുഹമ്മദ്

 

ചെറുകുന്ന്:ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വേറിട്ട മാതൃക തീർത്ത് ചെറുകുന്ന് പള്ളിക്കരയിലെ ടി.എം.വി മുഹമ്മദ്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാത്രം കണ്ട് വരുന്ന
ഡ്രാഗൺ ഫ്രൂട്ട് പള്ളിക്കരയുടെ മണ്ണിലും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് ചെറുകുന്ന് പള്ളിക്കരയിലെ ടി.എം.വി മുഹമ്മദ്. പ്രവാസലോകത്ത് നിന്ന് തിരികെ എത്തിയ ശേഷമാണ് ഇദ്ധേഹം വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയാരംഭിച്ചത്.വീടിന്റെ മുൻവശത്തും പിറക് വശത്തുമുള്ള വളപ്പിൽ അമ്പതോളം ഡ്രാഗൺ ഫ്രൂട്ട് തൈകളാണ് കൃഷി ചെയ്തത്.തൈകളിൽ നിന്ന് എടുത്ത തണ്ടുകൾ ഗ്രോബാഗുകളിൽ വെച്ച്
പിടിപ്പിച്ചാണ് വില്പന നടത്തുന്നത്.
പത്തനംതിട്ടയിൽ നിന്ന്
മൂന്ന് വർഷം മുമ്പ് കൊണ്ട് വന്ന.
മലേഷ്യൻ റെഡ് ഇനം തൈകൾ കൃഷി ചെയ്താണ് തുടക്കം. നല്ല വിധത്തിൽ വെയിൽ ഏൽക്കുന്നിടമാണ് കൃഷിക്ക് അനുയോജ്യം.
ഫൈബറിന്റെ സാന്നിധ്യം ധാരാളം ഉള്ളതിനാൽ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാൻ ഈ പഴം സഹായിക്കും. ഡ്രാഗൺ ഫ്രൂട്ട് അഥവാ മധുരക്കള്ളി. പിത്തായപ്പഴമെന്ന വിളിപ്പേരുമുണ്ട്. നേരിയ മധുരം, സവിശേഷമായ രൂപം, കണ്ണഞ്ചിപ്പിക്കുന്ന നിറം എന്നിങ്ങനെയുള്ള പ്രത്യേകത ഇതിനെ വിപണിയിൽ പ്രിയങ്കരമാക്കി.
ചെറുകുന്ന് കൃഷി ഭവന്റെ ഭാഗത്ത് നിന്ന് എല്ലാ വിധ സഹായങ്ങളും നിർദേശങളും ലഭിക്കുന്നുണ്ട് എന്ന് മുഹമ്മദ് പറയുന്നു.
(ബൈറ്റ് ).രാവിലെ ഒരു മണിക്കൂർ മാത്രമാണ് തൈകളുടെ പരിപാലനത്തിന് എടുക്കുന്ന സമയം.ആഴ്ചയിൽ രണ്ട് തവണ മാത്രമേ വെള്ളം നൽകേണ്ടത് ഉള്ളു.കോഴിവളമാണ് വളമായി തൈകൾക്ക് നൽകുന്നത്.ഒരു ചെടിയിൽ നൂറോളം ഡ്രാഗൺ ഫ്രൂട്ടുകൾ വിളയും.ഐസ്ക്രീം,ജ്യുസ് എന്നീ വിഭവങ്ങൾ ഉണ്ടാക്കുവാനും നേരിട്ട് കഴിക്കുവാനുമുള്ള സ്വാദിഷ്ടമായ ഒരു ഫലവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട്.

Top News from last week.