ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ

 

 

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സുഗന്ധവൃജ്ഞനമാണ് ജീരകം. വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആൻറി ഓക്‌സിഡൻറുകൾ തുടങ്ങിയവ ജീരകത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

 

 

1. ദഹനം

 

ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുക തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

2. നിർജ്ജലീകരണം

 

നിർജ്ജലീകരണത്തിനെ തടയാനും ജീരക വെളളം കുടിക്കുന്നത് നല്ലതാണ്. ആൻറി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് കരളിലെയും വൃക്കകളിലെയും വിഷാംശങ്ങളെ പുറംതള്ളാനും സഹായിക്കും.

 

3. രോഗ പ്രതിരോധശേഷി

 

ആൻറി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

 

4. ഹൃദയാരോഗ്യം

 

പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരകം ഉയർന്ന രക്തസമ്മർദ്ദത്തെ തടയാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

5. പ്രമേഹം

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

 

6. വണ്ണം കുറയ്ക്കാൻ

 

ജീരകത്തിലെ നാരുകൾ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ജീരക വെള്ളത്തിൽ കലോറിയും കുറവാണ്. അതിനാൽ ജീരക വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

 

7. ചർമ്മം, തലമുടി

 

ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

Top News from last week.

Latest News

More from this section