ജില്ലയില്‍ എന്‍ സി സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2(എച്ച് ഡി വി, എക്‌സ് സര്‍വീസ് മെന്‍, 163/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഏപ്രില്‍ 20ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രായോഗിക പരീക്ഷ ജൂലൈ 11 ന് രാവിലെ 5.30മുതല്‍ കോഴിക്കോട് വെള്ളിമാട്കുന്ന് മാലൂര്‍കുന്നിലെ കോഴിക്കോട് ഡി എച്ച് ക്യു ക്യാമ്പ് ഗ്രൗണ്ട് (എ ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ട്) നടത്തും. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, എസ് എം എസ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഐ ഡി പ്രൂഫ്, സാധുവായ ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് പര്‍ട്ടിക്കുലേര്‍സ്, ഗസറ്റ് വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകണം.