Advertisement
Advertisement
Tuesday, September 15, 2026
District News

കണ്ണൂരിന്റെ ഓണാഘോഷം ഡി.ടി.പി.സി സ്വകാര്യ അജണ്ടയാക്കി – ആർട്ടിസ്റ്റ് ശശികല*

Advertisement
Advertisement

ജനപങ്കാളിത്തത്തോടെയും കക്ഷി രാഷ്ട്രീയത്തിനതീമായി സാമൂഹ്യ സംസ്‌കാരിക കൂട്ടായ്മകൾ ഒത്തു ചേർന്ന് നടത്തേണ്ട ഓണാഘോഷം ഡി.ടി. പി.സി സ്വകാര്യ അജണ്ടയാക്കി മാറ്റിയെന്ന് ചിത്രകാരനും കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ ആർട്ടിസ്റ്റ് ശശികല പറഞ്ഞു.

Advertisement

കലക്ടറേറ്റിൽ കണ്ണിൽ പൊടിയിടാൻ മാത്രം കമ്മിറ്റി വിളിച്ചു ചേർക്കുകയും തുടർന്ന് ഇതുവരെ കമ്മിറ്റികളുടെ ഭാരവാഹിത്വങ്ങൾ ആർക്കൊക്കെയാണെന്ന് അറിയിക്കുക പോലും ചെയ്യാതെ പലതും സ്വകാര്യമായി നടപ്പാക്കുകയാണന്ന് ആർട്ടിസ്റ്റ് ശശികല കുറ്റപ്പെടുത്തി.

ഇത് ഡി.ടി.പി.സിയിലെ നേരം വെളുത്തത് തിരിച്ചറിയാത്ത ചില ഉദ്യോഗസ്ഥരുടെ കളിയാണെന്നും ചെയർമാൻ എന്ന നിലയിൽ കളക്ടർ ഇതറിയുന്നുണ്ടോ എന്നും ആർട്ടിസ്റ്റ് ശശികല ചോദിച്ചു.

കണ്ണൂർദസറ പോലെ ജനകീയ പങ്കാളിത്തത്തോടെ മഹോത്സവങ്ങൾ നടത്തി വേരുറപ്പിച്ച മണ്ണാണ് കണ്ണൂരിലേതെന്നും

അത് അതേപടി നിലനിർത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് സാധിക്കണമെന്നും അതിന് വിഘാതമാകുന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്നും ആർട്ടിസ്റ്റ് ശശികല ആവശ്യപ്പെട്ടു.

Advertisement
Advertisement
Advertisement
Advertisement
Advertisement