ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സ്നേഹാദര സദസ്സ് തിങ്കളാഴ്ച

കണ്ണൂർ: ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന റമദാൻ കാരുണ്യ സംഗമത്തിന്റെ ഭാഗമായുള്ള “സ്നേഹാദര സദസ്സ്” തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജില്ലാ മുസ്‌ലിം ലീഗ് ആസ്ഥാനമായ ബാഫഖി സൗധത്തിൽ വെച്ച് നടക്കും.

ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട പ്രായാധിക്യത്താലും ആരോഗ്യ പ്രശ്നങ്ങളാലും പ്രയാസമനുഭവിക്കുന്ന 100 പഴയകാല മുസ്ലിം ലീഗ് കെ എം സി സി പ്രവർത്തരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. ഊർജസ്വലമായ കാലത്ത് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ അവർ അർപ്പിച്ച സേവനത്തിനുള്ള സ്നേഹമുദ കൂടിയാണ് ഈ ചടങ്ങ്. 10,000 രൂപയും പൊന്നാടയുമടങ്ങുന്നതാണ് ഉപഹാരം. പരിപാടിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും.

പരിപാടിയിൽ ദുബൈ കെ.എം സി സി യുടെ നാട്ടിലുള്ള സ്റ്റേറ്റ്-ജില്ലാ-മണ്ഡലം-മുനിസിപ്പാലിറ്റി-പഞ്ചായത്ത് കെഎംസിസി നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ദുബായ് കെഎംസിസി ജില്ലാ പ്രസിഡണ്ട് പി കെ ഇസ്മയിലും ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരിയും ട്രഷറർ റഹ്ദാദ് മൂഴിക്കരയും അഭ്യർത്ഥിച്ചു.

Top News from last week.