Advertisement
Advertisement
Tuesday, September 15, 2026
Kerala

ടി.ജി. മോഹൻദാസിന്റെ അറസ്റ്റിൽ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നുവെന്ന് ഇ.പി. ജയരാജൻ;അർജുൻ ആയങ്കിയേയും തള്ളി.

Advertisement
Advertisement

കണ്ണൂർ: വർഗീയ വിദ്വേഷ പ്രസംഗ കേസിൽ ടി.ജി. മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത് മറ്റ് വഴികളില്ലാത്തതിനാലാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. അറസ്റ്റ് ഉണ്ടായിരുന്നില്ലെങ്കിൽ ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

ക്രിമിനൽ പശ്ചാത്തലമുള്ള അർജുൻ ആയങ്കിയുടെ അറസ്റ്റിനെ മാധ്യമങ്ങൾ വലിയ സംഭവമാക്കി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കേരള പൊലീസ് എന്നും ശക്തമായ ഏജൻസിയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അർജുൻ ആയങ്കിക്ക് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. “നാളെ മറ്റാരെങ്കിലും വന്ന് തങ്ങളാണ് പാർട്ടി എന്ന് അവകാശപ്പെട്ടാൽ അത് പാർട്ടിയാകില്ല. അർജുൻ ആയങ്കിയുടെ കാര്യവും അതുപോലെ കണ്ടാൽ മതി,” ഇ.പി. ജയരാജൻ പറഞ്ഞു.

​സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തരത്തിലുള്ള പിന്തുണയും ലൈക്കുകളും പണം നൽകി ചെയ്യിക്കുന്ന ആസൂത്രിത ശൃംഖലയുടെ ഭാഗമാണ്. ലക്ഷങ്ങളുടെ കണക്കൊക്കെ പറയുന്നത് തെറ്റായ പ്രചാരണമാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം ക്രിമിനലുകളെ പിന്തുണയ്ക്കുന്നവർ സി.പി.എം പ്രവർത്തകരാകാൻ വഴിയില്ലെന്നും, മലയാളികൾക്ക് പാർട്ടിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement