Advertisement
Advertisement
Saturday, September 12, 2026
economic

വീണ വിജയനെതിരെ അന്വേഷണം ശക്തമാക്കി ഇഡി; ചോദ്യം ചെയ്യലിന് ഉടൻ നോട്ടീസ് അയച്ചേക്കും

Advertisement
Advertisement

​തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയുമായി ബന്ധമുള്ള ലേക്കർ ഇന്ത്യ, സൊളാസ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഏജൻസി പരിശോധന നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി അടുത്ത ആഴ്ച തന്നെ നോട്ടീസ് നൽകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Advertisement

​നേരത്തെ നടത്തിയ പരിശോധനകളിൽ വീണയുടെ ഡയറിയിൽ നിന്നും കൈയെഴുത്തു പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഇഡിക്ക് വഴിത്തിരിവായത്. ഏകദേശം 20 കോടി രൂപയുടെ പണമിടപാടുകളെക്കുറിച്ചുള്ള സൂചനകൾ ഈ രേഖകളിൽ ഉണ്ടെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്. ഈ തുക എവിടെനിന്നൊക്കെ വന്നു, എങ്ങോട്ടൊക്കെ കൈമാറി എന്നീ കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.

ഇതിനുപുറമേ, ദുബായിലേക്ക് 85 ലക്ഷം രൂപ (3.49 ലക്ഷം ദിർഹം) അയച്ചതുമായി ബന്ധപ്പെട്ട രേഖകളും ഇഡി ശേഖരിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ വിദേശത്തേക്ക് മറ്റ് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
​പരിശോധനയ്ക്കിടെ കണ്ടെത്തിയ ഒരു സിം കാർഡിന്റെ ചിത്രവും അന്വേഷണ പരിധിയിലുണ്ട്. ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറും മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുമായ നന്ദുലാൽ എന്നയാളുടെ പേരിലുള്ളതാണ് ഈ സിം കാർഡെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കായാണോ മറ്റൊരു വ്യക്തിയുടെ പേരിലുള്ള ഈ സിം കാർഡ് ഉപയോഗിച്ചത് എന്ന കാര്യവും ഇഡി നിരീക്ഷിച്ചുവരികയാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement