ഇടച്ചേരി റസിഡന്റ്സ്  അസോസിയേഷൻ സംസ്ഥാന അവാർഡ്ഏറ്റുവാങ്ങി

കണ്ണൂർ: കേരളത്തിലെ റസിഡന്റ്സ് അസോസിയേഷനുകളിൽ കാർഷിക പ്രവർത്തനങ്ങളും മികവാർന്ന മറ്റു പ്രവർത്തനങ്ങളും കാഴ്ചവച്ച റസിഡന്റ്സ് അസോസിയേഷനുകൾക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ് കൃഷിമന്ത്രി പി പ്രസാദിൽ നിന്ന് ഇടച്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് തയ്യിൽ സെക്രട്ടറി ആർ അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി.

കർഷകദിനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, ജനപ്രതിനിധികൾ, ഉയർന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

2017 ലും മികച്ച റസിഡന്റ്സ് അസോസിയേഷനുകൾക്കുള്ള പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഹരിത കേരളം മിഷനും ശുചിത്വ മിഷനും ഫെറ കണ്ണൂർ ചേർന്ന് നടത്തിയ നവ കേരള ജനകീയ ക്യാമ്പയിൻ സ്റ്റാർ ഗ്രേഡ് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഫൈവ് സ്റ്റാർ പദവി നേടി. ആസ്റ്റർ മിംസ് കണ്ണൂരിന്റെ ജില്ലയിലെ മികച്ച റസിഡന്റ്സ് അസോസിയേഷനുകൾക്കുള്ള അവാർഡ് ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും നേടിയിട്ടുണ്ട് .

പാതയോര ശുചീകരണം, വൃക്ഷത്തൈ നട്ട് സംരക്ഷിക്കൽ, മാലിന്യ കൂമ്പാരങ്ങൾ നീക്കി പൂന്തോട്ടവും അക്ഷരക്കൂടും ഒരുക്കൽ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ, ഓണച്ചന്ത,വിഷു ചന്ത, ഇക്കോ ഷോപ്പ് എന്നിവയും നടപ്പിലാക്കി വരുന്നു.

അംഗങ്ങൾക്ക് സൗജന്യമായി സ്റ്റീൽ പ്ലേറ്റുകൾ, ഗ്ലാസ്സുകൾ എന്നിവയും വിതരണം ചെയ്യാറുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ശുചിത്വ റാലി, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാ കായിക മത്സരങ്ങൾ, പരിശീലനങ്ങൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.

അസോസിയേഷൻ ഭാരവാഹികളായ കെ എം പ്രകാശൻ, ടി കെ ദിവാകരൻ, പത്മിനി സന്തോഷ്, സി വിമല, ടി കെ ജയലളിത, ഷഹീൻ പോത്തോടി, എസ് ഗീത ടീച്ചർ, കനക, കെ കെ ബിജു, എം ചന്ദ്രൻ എന്നിവരും പുരസ്കാര ചടങ്ങിൽ പങ്കെടുത്തു.

Top News from last week.