പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി; സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി. സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയില്ല. നാളെ മാത്രമാണ് അവധി. പ്രതിഷേധങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പെരുന്നാൾ അവധി മറ്റന്നാളത്തേക്ക് മാറ്റിയതിനെതിരെ വിവിധ സംഘടനകൾ വിമർശനം ഉന്നയിച്ചതോടെയാണ് സർക്കാർ കടുംപിടുത്തം ഒഴിവാക്കിയത്.
കേരളത്തിൽ പെരുന്നാൾ ശനിയാഴ്ചയായ പശ്ചാത്തലത്തിലാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ച നാളത്തെ അവധി വേണ്ടെന്നു വച്ചത്. പ്രഫഷണൽ കോളജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. ഒരു ദിവസത്തേക്ക് മാത്രം അവധി പരിമിതപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നും നാളെയും അവധി അനുവദിച്ചത്. ആദ്യം വിദ്യാഭ്യാസ മന്ത്രി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രി കോളേജുകൾക്കും അവധി നൽകുകയായിരുന്നു

Top News from last week.

Latest News

More from this section