കൂടുതൽ തൊഴിൽ സംരംഭങ്ങൾ നിലവിൽ വരുത്തുന്നതിനാവണം അധികൃതരുടെ പരിശ്രമം

*എ.എം ജയചന്ദ്ര വാര്യർ*

എഞ്ചിനീയറിംഗ് പOനം കഴിഞ്ഞ് ഓരോ വർഷവും നിരവധി പേർ പുറത്തു വരുന്നു. എല്ലാവർക്കും തൊഴിൽ ലഭിക്കുവാനുള്ള സംവിധാനം നിലവിലില്ല. കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാൻ ഉള്ള സംവിധാനങ്ങളാണ് നിലവിൽ വരേണ്ടത്.. പഠിച്ചിറങ്ങുന്നവർക്ക് ഒറ്റയ്ക്കോ കുട്ടായോ പുതിയ പുതിയ സംരംഭങ്ങൾ തുടങ്ങുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കണം .അതിനാവശ്യമായ പരിശീലനങ്ങളും തുടർസഹായങ്ങളും നൽകാൻ സർക്കാറിൻ്റെ ഭാഗത്തു നിന്നും അനുഭാവപൂർണ്ണമായ പരിഗണനയാണ് ഉണ്ടാവേണ്ടത്.

പ0ന ശേഷം തൊഴിൽ ലഭിക്കുന്നതിലൂടെ ഒരാൾ രക്ഷപ്പെടുമെങ്കിൽ ഒരു തൊഴിൽ സംരംഭമാണ് നിലവിൽ വരുന്നതെങ്കിൽ കൂടുതൽ തൊഴിലവസരങ്ങളാണ് ഉണ്ടാവുന്നത്. ഓരോ വർഷവും എഞ്ചിനീയറിംഗ് ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ് അതിന് ആനുപാദികമായ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. കൂടുതൽ തൊഴിൽ സംരംഭങ്ങൾ വരാത്തതാണ് കാരണം. അവശ്യവസ്തുക്കളുടെ ഉൽപാദന വിതരണം സംബന്ധിച്ച -പ്രൊഡക്ഷൻ പ്ലാനിംഗ് കൺട്രോൾ ഈ വിഷയങ്ങളിൽ വേണ്ടത്ര പരിശീലനം പ0നത്തോടൊപ്പം വിദ്യാർത്ഥികൾക്ക് നൽകാൻ നൽകണം.കൂടാതെ സംരംഭകത്വ പരിശീലനനവും ഒപ്പം കൊടുക്കാൻ സാധിക്കുമെങ്കിൽ തൊഴിൽ മേഖലയ്ക്ക് തന്നെ വഴിത്തിരിവ് ആകുമായിരുന്നു. ഓരോ വർഷവും വിജയിച്ച് പുറത്തു വരുന്ന ബിടെക്ക് ഡിഗ്രിക്കാർക്ക് വിവിധ ഗ്രൂപ്പുകളായി സഹകരണ മേഖലകളിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സാഹചര്യമുണ്ടാക്കണം. ഇതിന് തൊഴിൽ-വിദ്യാഭ്യാസ-സഹകരണ -വ്യവസായ വകുപ്പുകളിലെ അധികൃതർ കൈകോർക്കണം .ഈ രീതിയിലുള്ള ഒരു സമീപനം ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Top News from last week.