
ജമാൽ കണ്ണൂർ സിറ്റി
വലിയ പെരുന്നാൾ അഥവാ ബലിപെരുന്നാൾ. അറവ് ആസ്പദമാക്കി കൊണ്ടാടുന്ന,അല്ലെങ്കിൽ ആചരിക്കുന്ന ഒരു സുദിനമാണ് ബലിപെരുന്നാൾ.അതുകൊണ്ട് ആ ദിവ്യ മുഹൂർത്തത്തെ മുസ്ലിം സമൂഹത്തിൽ ഒരു ആഘോഷ ദിവസമാക്കി ആ സുദിനം ലോക മുസ്ലിങ്ങൾ ഇന്ന് ആഘോഷിക്കപ്പെടുകയാണ്. ചരിത്രപ്രസിദ്ധമായ ഒരു ഏടുണ്ട് ഈ പെരുന്നാൾ ആഘോഷത്തിന്റെ പിന്നിൽ.
പ്രവാചകന്മാരിൽ പ്രമുഖനായ ഒരു പ്രവാചകൻ ആയിരുന്നു ഇബ്രാഹി നബി. അല്ലാഹുവിന്റെ നല്ല സൗഹൃദം ഇബ്രാഹിം നബിയിലുണ്ടെന്ന ഖ്യാതി ഏറെ പ്രസിദ്ധമാണ്.അഞ്ച് നേരം ഏകദൈവ തമ്പുരാന് വേണ്ടി നമസ്കരിക്കുന്ന വേളയിലും ഇബ്രാഹിം നബിയുടെ പേര് ചൊല്ലുന്ന വചനങ്ങളിൽ ഓർക്കേണ്ടതുണ്ട്.
“മനിസ്തത്തഹ ഇലൈഹി സബീല” .തടിയാലും,മുതലാലും,വഴിയാലും എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഒരു വ്യക്തിയുടെ ജീവിതത്തിൽ മേൽപ്പറഞ്ഞ മൂന്നും ഒത്തു വരികയാണെങ്കിൽ നിർബന്ധമായും ആ വ്യക്തി ഹജ്ജിനു പോകാൻ നിർബന്ധിതനാണ്. ഈ പറഞ്ഞ മൂന്നും ഒരു വ്യക്തിക്ക് തരപ്പെട്ടാലും ഹജ്ജ് കർമ്മം ചെയ്യാൻ ആകുന്നില്ലെങ്കിൽ അതിനെ ദൈവവിധിയായി കണക്കാക്കപ്പെടുകയാണ് പതിവ്.
ദൈവ കൽപ്പന കൊണ്ട് ജീവിക്കുന്ന ഇബ്രാഹിം നബിക്ക് സന്താനഭാഗ്യം നിഷേധിക്കപ്പെട്ടോ എന്ന ആദിയിൽ നബിദിനം നീക്കുന്ന പ്രായാധിക്യത്തിലാണ് ഒരു മകൻ പിറക്കുന്നത്. ആ മകന് ഇസ്മായിൽ എന്ന നാമകരണം വീണു. കൊച്ചു മകന്റെ കളിചിരി കണ്ടു സന്തോഷാധിക്യത്തിൽ കഴിയുന്ന മാതാപിതാക്കൾക്ക് ഞെട്ടൽ ഉണ്ടാക്കിയത് ആ കൊച്ചു മകനെ അല്ലാഹുവിലേക്ക് അറുത്ത് അർപ്പിക്കാൻ ദൈവസന്ദേശം ഉണ്ടായപ്പോഴാണ്. എന്നാൽ അതൊരു ദൈവപരീക്ഷണം ആയിരുന്നു.ഒട്ടും തളരാതെ തന്റെ കൊച്ചുമകനെ അല്ലാഹുവിന്റെ വിധി അനുസരിച്ച് അറുക്കുവാൻ തീരുമാനമെടുത്തു. അവിടെ നിന്നും തുടങ്ങുന്നു ഹജ്ജിന്റെ പ്രാരംഭം.
മലകളാൽ ചുറ്റപ്പെട്ട വിജനമായ മരുഭൂമി. പേര് പോലും കേട്ടിട്ടില്ലാത്ത ഒരു നാടായി, അറിയപ്പെടാത്ത ഒരു മരുക്കാട്ടിലേക്കാണ് ആ മകൻ കുഞ്ഞായിരിക്കെ ഭാര്യ ഹാജറയേയും ഒപ്പം കൂട്ടി യാത്രയാവുക എന്നതും ഒരു പരീക്ഷണഘട്ടത്തിന്റെ ഭാഗമായ ദൈവഹിത യാത്രയായിരുന്നു. ഒരു കൊച്ചു പൈതലിനെയും കൊണ്ട് ആ വരണ്ട ഭൂമിയിൽ എന്തിനു പോകുന്നു എന്ന ആശങ്കയിൽ വലഞ്ഞ ഭാര്യ ഹാജറാ ബീവിയെ ഇബ്രാഹിം നബി തന്റെ ദൗത്യം ആണിതെന്ന ഉത്തമ ബോധത്തെ മനസ്സിലാക്കി കൊടുത്തു. ദൈവഹിതത്തിന്റെ ഭാഗമായി നബിക്കൊപ്പം ഹാജറയും നിന്നു. സഫ,മർവ എന്നീ രണ്ട് മലകൾക്കിടയിൽ ഒരിടം അവർ കണ്ടെത്തി. ചുറ്റും ആരുമില്ല.ഒരു തുള്ളി വെള്ളം പോലും കാണാനും കിട്ടുന്നില്ല. ഇബ്രാഹിം നബി എന്തോ അന്വേഷണത്തിൽ എന്നപോലെ അല്പം മാറി നടന്നു. ആയിടയിൽ കുഞ്ഞുമകൻ ഇസ്മായിൽ വെള്ളത്തിനായി കരഞ്ഞു.ഉമ്മ ഹാജറ തന്റെ കുഞ്ഞിമകന് വെള്ളത്തിനായി മേൽപ്പറഞ്ഞ രണ്ട് മല ചെരുവിലും ഓടി നടന്നു. ഒന്നും കാണാനുമില്ല കിട്ടാനും ഇല്ല. അത്ഭുതമെന്നു പറയട്ടെ ആ കുട്ടിയായ ഇസ്മായിൽ കാലിട്ട് അടിക്കുന്നിടത്ത് നനവ് കണ്ടു. കൂടിക്കൂടി വന്നു.ഒടുവിൽ ജലപ്രവാഹമായി.ഉറവ അസഹ്യമായപ്പോൾ ഹാജറ ബീവി വെള്ളത്തോട് പറഞ്ഞു “സംസം,സംസം, സംസം”. ഈ മൊഴിയുടെ അർത്ഥം ‘നിൽക്കൂ നിൽക്കൂ’ എന്നാണ്. ആ തീർത്ഥത്തിന്റെ പേര് പിന്നീട് സംസം വെള്ളം എന്നായി മാറി.
രണ്ടായിരത്തിലേറെ വർഷങ്ങൾ പിന്നിട്ടിട്ടും ആ ജലം നിലയ്ക്കാത്ത പ്രവാഹമായി. അന്നവിടെ ജലാശയമായി തീർന്നപ്പോൾ ആളുകളും പറവകളും വന്നെത്തി.പിന്നീട് മക്ക പട്ടണമായി മാറി. അല്ലാഹുവിന്റെ ആത്മപ്രകാരം ഇബ്രാഹിം നബി കഹബ എന്ന മോഹം പുനർനിർമ്മാണം നടത്തി. ആ ജോലിയിൽ പിതാവായ ഇബ്രാഹിം നബിയോടൊപ്പം മകൻ ഇസ്മായിൽ ചേർന്നു. പിന്നീട് ഹജ്ജിന് എത്തുക എന്ന വിളംബരം ലോകത്തോട് ഉണ്ടായി.
ഇബ്രാഹിം നബി അല്ലാഹുവിന്റെ ആജ്ഞപ്രകാരം മകന്റെ കഴുത്തിൽ കത്തി വെച്ചപ്പോൾ കഴുത്തു മുറിയുന്നുണ്ടായിരുന്നില്ല. നബിയുടെ ദൗത്യം വിജയിച്ചു എന്ന തീരുമാനം ദൈവം കൈക്കൊണ്ടു. മകനെ അറുക്കേണ്ട,പകരം ഒരു ആടിനെ അറുത്ത് ആ കടം വീട്ടുക എന്നതായിരുന്നു അല്ലാഹുവിന്റെ തീരുമാനം. ആ തീരുമാനമാണ് ഇന്ന് എല്ലാ മുസ്ലീങ്ങളും ആടിനെ അറുത്തുകൊണ്ട് പെരുന്നാൾ ആഘോഷിക്കുന്നത്.









