കണ്ണൂര്‍: യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ഗാന്ധിയെത്തുന്നു. കണ്ണൂരിൽ ഏപ്രില്‍ 18 വ്യാഴാഴ്ച്ച രാവിലെ 11:30 ന് ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫ് മഹാ സംഗമത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഡിഎഫ് നേതാക്കൾ അറിയിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ്, വടകര നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് രാഹുല്‍ഗാന്ധിയെത്തുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും. മഹാസംഗമത്തിനെത്തുന്ന പ്രവര്‍ത്തകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും മറ്റും പ്രത്യേകസംവിധാനമൊരുക്കിയിട്ടുണ്ടെന്നും നഗരത്തില്‍ ഗതാഗതതടസമുണ്ടാകാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. ജില്ലാ ആശുപത്രി പരിസരം ,എൽ ഐ സി പരിസരം ,എസ് എൻ പാർക്ക് പരിസരം ,ടൗൺ ഹൈ സ്കൂൾ പരിസരം എന്നീ സ്ഥലങ്ങളിൽ വാഹനം പാർക്കിങ് ചെയ്യാം.