39,999 രൂപ മാത്രം ഇലക്ട്രിക് സ്‌കൂട്ടർ, ഒറ്റ ചാർജിൽ 156 കിലോമീറ്റർ

39,999 രൂപ മാത്രം ഇലക്ട്രിക് സ്‌കൂട്ടർ, ഒറ്റ ചാർജിൽ 156 കിലോമീറ് ഏറ്റവും വിലക്കുറവിൽ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ…എങ്കിലിതാ നിങ്ങളെ ഞെട്ടിപ്പിച്ചുകൊണ്ട് വെറും 39,999 രൂപക്ക് ഒരു കിടിലൻ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തുന്നു… ഒറ്റച്ചാർജിൽ 112 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇതിലുള്ളത്….

പ്രമുഖ വാഹന നിർമ്മാതാക്കളായ ഒലയാണ് ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി മാർക്കറ്റ് പിടിക്കാനെത്തുന്നത്…. ഒല ഗിഗ്, എസ്1 ഇസഡ് സീരിസുകളിലായി ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ്+ എന്നിങ്ങനെയാണ് പുറത്തിറക്കിയിരിക്കുന്ന മോഡലുകൾ. 39,999, രൂപ 49,999, രൂപ, 59,999 രൂപ, 64,999 എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ എക്‌സ്-ഷോറൂം വില. വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയിൽ ഇന്ന് വ്യാപാരത്തിനിടെ ഒല ഇലക്ട്രിക് ഓഹരി 12 ശതമാനമാണ് മുന്നേറിയത്.

 

ഇതിൽ ഒല ഗിഗിനാണ് 39,999 രൂപ വില വരുന്നത്. എസ്1 ഇസഡ് മുൻ മോഡലായ എസ് വണിന് സമാനമാണെങ്കിലും വിലയാണ് കൂടുതൽ ആകർഷണീയമാകുന്നത്. ഒല ഗിഗ്, ഒല ഗിഗ് പ്ലസിന്റെ വിതരണം അടുത്ത വർഷം ഏപ്രിലോടെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഒല എസ്1 ഇസഡ്+, എസ്1 ഇസഡ് എന്നിവയുടെ ഡെലിവറി മെയിൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 499 രൂപയടച്ച് ഒല സൈറ്റിൽ വണ്ടി ഇപ്പോൾ പ്രീ ബുക്ക് ചെയ്യാൻ സാധിക്കും.

 

ഒല ഗിഗ് ഒറ്റ ചാർജിൽ 112 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. 25 കിലോമീറ്റർ ആണ് പരമാവധി വേഗം. 1.5kw-h ബാറ്ററിയാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. നീക്കം ചെയ്യാൻ കഴിയുന്ന ബാറ്ററിയുമായാണ് ഗിഗ് വരുന്നത്.

 

ഒല ഗിഗ്+ന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും 157 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും. എസ്1 ഇസഡിന് 70 കിലോമീറ്റർ വേഗതയും 146 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും. 1.8 സെക്കൻഡിൽ 0-20 കിലോമീറ്റർ വേഗതയും 4.8 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയും പുതിയ ഇലക്ട്രിക് സ്‌കൂട്ടർ കൈവരിക്കും.

Top News from last week.

Latest News

More from this section