മുംബൈയ്ക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തുറക്കാന്‍ ടെസ്ല; ഓഗസ്റ്റ് 11ന് ഡല്‍ഹി എയ്‌റോസിറ്റിയില്‍

ന്യൂഡല്‍ഹി: മുംബൈയ്ക്ക് പിന്നാലെ ഡല്‍ഹിയിലും ഇലോണ്‍ മസ്‌കിന്റെ ടെസ്ല ഷോറൂം വരുന്നു. എയ്റോസിറ്റിയിലെ വേള്‍ഡ്മാര്‍ക്ക് 3 ലാണ് ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്ല ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തുറക്കുക. ഓഗസ്റ്റ് 11ന് ഷോറും പ്രവര്‍ത്തനമാരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 15നായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് ടെസ്ലയുടെ ആദ്യ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചത്. ഇതിന് പിന്നാലെ മോഡല്‍ വൈ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരുന്നു. ടെസ്ലയുടെ ഇന്ത്യന്‍ വെബ്‌സൈറ്റും അന്ന് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും ഷോറൂ ആരംഭിക്കുന്നത്.

ടെസ്ലയുടെ കൂടുതല്‍ ഷോറൂമുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതോടെ ഓട്ടോ മൊബൈല്‍ രംഗത്ത് വലിയതോതിലുള്ള മത്സരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണിയിലെ പ്രധാന കേന്ദ്രമാണ് ടെസ്ല പ്രവര്‍ത്തനം ആരംഭിക്കുന്ന ഡല്‍ഹിയിലെ ഈ മേഖല.ഡല്‍ഹി എയ്‌റോസിറ്റിയിലെ ഷോറൂമിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഏകദേശം 25 ലക്ഷം രൂപ പ്രതിമാസ വാടകയാണ് ഈ ഷോറൂമിന് പ്രതീക്ഷിക്കുന്നത്. ഈ ഷോറൂമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

Top News from last week.

Latest News

More from this section