സ്പേസ് എക്‌സ് ഐപിഒ ഗൂഗിളിന് വന്‍ നേട്ടമായേക്കുമെന്ന് വിലയിരുത്തല്‍. മുന്‍കാല നിക്ഷേപത്തിന്റ വളര്‍ച്ച അവിശ്വസനീയമാം വിധത്തില്‍. ഇലോണ്‍ മസ്‌കും പണം വാരുമെന്ന് ഉറപ്പ്. ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് ടെക് കമ്പനിയാണ് സ്‌പേസ് എക്‌സ്. സ്‌പേസ് എക്‌സ് ഓഹരി വിപണികളിലേയ്ക്ക് എത്തുന്നുവെന്ന വാര്‍ത്തയാണ് നിലവില്‍ ബിസിനസ് ലോകത്തെ ചൂടുപിടിപ്പിക്കുന്നത്. സ്‌പേസ്‌ക് എക്‌സ് ഐപിഒ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിനും വലിയ നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌പേസ് എക്‌സിലെ മുന്‍കാല നിക്ഷേപകരില്‍ ഒന്നാണ് ആല്‍ഫബെറ്റ്. ഐപിഒ ഗൂഗിള്‍ മാതൃകമ്പനിക്ക് 100 ബില്യണ്‍ യുഎസ് ഡോളറിന്റെ വന്‍ നേട്ടമായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ആല്‍ഫബെറ്റ് സ്‌പേസ്എക്‌സില്‍ നിക്ഷേപം നടത്തിയത്. 2025 അവസാന കണക്കുകള്‍ പ്രകാരം ഗൂഗിളിന് കമ്പനിയില്‍ ഏകദേശം 6.11 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. എന്നാല്‍ സ്‌പേസ്എക്‌സ്- എക്‌സ്എഐ ലയനത്തിനു ശേഷം ഈ ഓഹരി പങ്കാളിത്തം 6.11 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറഞ്ഞിരുന്നുവെന്നാണ് വിലയിരുത്തല്‍. വിദഗ്ധരുടെ അഭിപ്രായത്തില്‍ സ്‌പേസ് എക്‌സ് 2 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വന്‍ മൂല്യനിര്‍ണ്ണയം ലക്ഷ്യമിടുന്നുണ്ട്. അങ്ങനെയെങ്കില്‍ ആല്‍ഫബെറ്റിന്റെ 5 ശതമാനം ഓഹരികളുടെ മൂല്യം 100 ബില്യണ്‍ യുഎസ് ഡോളറാകാം. അതേസമയം ലിസ്റ്റിംഗ് വന്‍ നേട്ടമാകാന്‍ പോകുന്നത് ഇലോണ മസ്‌കിന് തന്നെയാകും. കാരണം അദ്ദേഹത്തിന് സ്‌പേസ് എക്‌സില്‍ 40% ഓഹരികളാണുള്ളത്. ഐപിഒ യാഥാര്‍ത്ഥ്യമാകുന്നതോടെ മ്‌സ്‌കിന്റെ ആസ്തിയില്‍ വന്‍ കുതിപ്പ് പ്രവചിക്കപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആയി അദ്ദേഹം മാറിയേക്കാം.മസ്‌കിനെ കൂടാതെ നിരവധി നിക്ഷേപകര്‍ക്കും, മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കും ഈ ഐപിഒ വലിയ നേട്ടമായി മാറിയേക്കാം. 2002 -ല്‍ സ്ഥാപിതമായസ്‌പേസ് എക്‌സ് ലോകത്ത് തന്നെ അതിവേഗം വളരുന്ന കമ്പനികളില്‍ ഒന്നാണ്. ദ്രുത വിക്ഷേപണങ്ങള്‍, ഉപഗ്രഹ അധിഷ്ഠിത സേവനങ്ങള്‍, സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ബിസിനസ് എന്നിങ്ങനെ ശക്തമായ വരുമാന സാധ്യതകള്‍ കമ്പനി നിലനിര്‍ത്തുന്നു. ഈ വര്‍ഷം കമ്പനി ഏകദേശം 20 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ലാണ് ഗൂഗിള്‍ ആദ്യമായി സ്പേസ് എക്സില്‍ പണമിറക്കിയത്. അന്ന് കമ്പനിയുടെ മൂല്യം 10 ബില്യണ്‍ യുഎസ് ഡോളര്‍ മാത്രമായിരുന്നു. ഇത് വച്ചുനോക്കുമ്പോള്‍ 10 വര്‍ഷത്തിനിപ്പുറം കൈവശം വരുമെന്ന് പ്രതീക്ഷിക്കുന്ന തുക 10 മടങ്ങ് കൂടുതലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായി സ്പേസ് എക്സ് മാറിയേക്കും. കമ്പനിയുടെ മൂല്യം 75 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ഉയരാം.






