തിയേറ്ററുകൾ ഇളക്കി മറിച്ച് എമ്പുരാൻ; ഒപ്പത്തിനൊപ്പം നിറഞ്ഞാടി അബ്രാം ഖുറേഷിയും സ്റ്റീഫൻ നെടുമ്പള്ളിയും, പ്രേക്ഷക പ്രതികരണം

എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണമാണ് സിനിമ പ്രേമകിൾ നൽകുന്നത്. പടം സൂപ്പറാണ്. വേറെ ലെവൽ പടമാണ്. ഇതുവരെ മലയാളികൾ കണാത്ത തരം സിനിമയാണെന്ന് ആരാധകർ പറയുന്നു.
എമ്പുരാൻ നമ്മൾ പ്രതീക്ഷിച്ചതിലും വലുതാണ് സമ്മാനിച്ചത്. പൃഥ്വിരാജിന്റെ വേറെ ലെവൽ മേക്കിംഗ് ആണ്. മുരളി ഗോപിയുടെ തിരക്കഥ ഡയലോഗ് എല്ലാം കിടിലൻ ആണെന്നും പ്രേക്ഷകർ പറയുന്നു.
ആരാധകരെ ആവേശം കൊള്ളിച്ച് എമ്പുരാന്റെ ആദ്യ ഷോ പൂർത്തിയായപ്പോൾ സിനമ കണ്ട എല്ലാവർക്കും സന്തോഷത്തിന്റെ തിരയിളക്കമാണ്. പ്രതീക്ഷച്ചതിനേക്കാൾ കൂടുതലാണ് ലാലേട്ടനും പൃഥ്വിരാജും ആരാധകർക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്.
മുരളി ഗോപിയുടെ മാസ് ഡയലോഗുകൾ തീയേറ്ററുകളിൽ ആരാധകരെ ആവേശം കൊള്ളിച്ചു. മോഹൻലാലിന്റെ ഇൻട്രോ സീൻ ഒക്കെ വേറെ ലെവൽ ആണെന്നാണ് ആരാധകർ ആവേശത്തോടെ പറയുന്നത്. ട്വിസ്റ്റ് ഒളിപ്പിച്ച് ആദ്യപകുതി പൂർത്തിയായപ്പോൾ ക്യാമറയും എഡിറ്റിങ്ങും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒക്കെ ഇംക്ലീഷ് പടങ്ങളിലേതിനേക്കാളും മികച്ചതാണെന്നാണ് ആരാധകർ പറയുന്നത്.

Top News from last week.

Latest News

More from this section