Advertisement
Advertisement
Tuesday, September 15, 2026
Crime

ചിറക്കലിൽ പുരയിടത്തിൽ സൂക്ഷിച്ച 1600 കിലോ നിരോധിത പ്ലാസ്റ്റിക് എൻഫോഴ്‌സ്‌മെന്റ് പിടികൂടി

Advertisement
Advertisement

ചിറക്കൽ: തദ്ദേശ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ 1.6 ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ചിറക്കൽ പുഴാതിയിലെ മിദിലാജിന്റെ (45) വീട്ടുമുറികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ വൻ ശേഖരം.
കോഴിക്കോട്, വടകര മേഖലകളിൽ നിന്ന് ലഗേജുകളായി എത്തിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ രാവിലെയും വൈകുന്നേരവുമാണ് കണ്ണൂർ ടൗൺ, പുതിയതെരു, മാർക്കറ്റ് പരിസരങ്ങളിൽ എത്തിച്ചിരുന്നത്. ട്രേഡ് ലൈസൻസില്ലാതെ കഴിഞ്ഞ നാല് വർഷമായി ഇയാൾ അസമയങ്ങളിൽ ഈ അനധികൃത കച്ചവടം നടത്തിവരികയായിരുന്നു.

Advertisement

വിപണിയിൽ നിരോധിച്ച വിവിധ ബ്രാൻഡ് പ്ലാസ്റ്റിക് കവറുകൾക്ക് പുറമെ, വ്യാജ ബയോ കാരിബാഗുകളും പേപ്പർ കപ്പുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റുകയും പ്രതിക്ക് 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ സുനിൽകുമാർ, ഐ.വി.ഒ സരുൺ, ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ്, സ്ക്വാഡ് അംഗം ജിഷ്ണുരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സരിൻ, സൂപ്രണ്ട് വിനോദ്, വി.ഇ.ഒ സനിൽ, ഹെൽത്ത് ഇൻസ്പെക്ടർ ജിഷാൻ, ആർ.പി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement