വിനോദം ദുരന്തമായി; തിരുവനന്തപുരത്തെ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി അപകടം, അഞ്ച് പേർക്ക് പരിക്ക്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെമ്പായത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഹാപ്പി ലാൻഡിൽ അപകടം. റൈഡറിന്റെ വെൽഡിങ്ങ് പൊട്ടി വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ ഒരാളെ തിരു.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെ എത്തിച്ചു. ഒരാളെ കൂടി കൊണ്ടുവരും. തമിഴ്നാട് നാഗർകോവിൽ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എല്ലാവരും സ്ത്രീകൾ. ഒരാളുടെ കാലിനാണ് പരിക്ക്. ചലഞ്ചർ എന്നാണ് അപകടം ഉണ്ടായ റൈഡിന്റെ പേര്. നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് സെൻ്റ്ജോൺസ് ആശുപത്രിയിൽ നിന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top News from last week.