തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് : അഖിലകേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള പതിനെട്ടാമത് തുളുനാട് അവാര്‍ഡിന് സാഹിത്യ രചനകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക കവിതാ അവാര്‍ഡ്, ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക കഥാ അവാര്‍ഡ്, ഹമീദ് കോട്ടിക്കുളം സ്മാരക നോവല്‍ അവാര്‍ഡ്,എ.എന്‍.ഇ.സുവര്‍ണ്ണവല്ലി സ്മാരക ലേഖന അവാര്‍ഡ്, കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. കവിത 28 വരിയിലും, കഥ 10 ഫുള്‍സ്കാപ്പ് പേജിലും, ലേഖനം 20 ഫുള്‍സ്കാപ്പ് പേജിലും കവിയാന്‍ പാടില്ല. രചനകള്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തവയും ആകാം. ലേഖനത്തിന് പ്രത്യേക വിഷയമില്ല. രചനകള്‍ മൗലികമായിരിക്കണം. കടലാസിന് ഒരു പുറത്ത് മാത്രം എഴുതിയ രചനകളുടെ രണ്ടു കോപ്പികള്‍ വീതം ഫെബ്രുവരി 28 ന് മുമ്പ് താഴെ കാണുന്ന വിലാസത്തില്‍ അയക്കുക. വാട്സ്ആപ്പിലോ, മെയില്‍ വഴിയോ അയക്കുന്ന രചനകള്‍ സ്വീകരിക്കുന്നതല്ല .

വിലാസം
കുമാരന്‍ നാലപ്പാടം ,
പത്രാധിപര്‍, തുളുനാട് മാസിക
ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്
പി.ഒ.കാഞ്ഞങ്ങാട് -671315
മൊ: 9447319814

Top News from last week.