Advertisement
Advertisement
Tuesday, September 15, 2026
District News

ഇ.എസ്.എ. വിജ്ഞാപനം പിൻവലിക്കണം: രാഷ്ട്രീയ കിസാൻ മഹാ സംഘ് പ്രക്ഷോഭത്തിന് കണ്ണൂരിൽ തുടക്കം

Advertisement
Advertisement

കണ്ണൂർ: 2026-ലെ ഇ.എസ്.എ. (പരിസ്ഥിതി ലോല പ്രദേശം) വിജ്ഞാപനം പൂർണ്ണമായും പിൻവലിക്കുക, ഇ.എസ്.എ. പരിധി വനാതിർത്തിക്കുള്ളിൽ മാത്രമായി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് തുടക്കമായി. വിവിധ കർഷക സംഘടനകളെ ഏകോപിപ്പിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ രാഷ്ട്രീയ കിസാൻ മഹാ സംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു നിർവ്വഹിച്ചു.

Advertisement

കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ ഇ.എസ്.എ. പരിധി നിശ്ചയിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ധർണ്ണയിൽ ഉയർന്നത്. സംഘടനയുടെ സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ്, കൺവീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ, ആർട്ടിസ്റ്റ് ശശികല എന്നിവരും വിവിധ കർഷക സംഘടനകളുടെ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രക്ഷോഭ സമിതിയുടെ തീരുമാനം.

Advertisement
Advertisement
Advertisement
Advertisement
Advertisement