യുഎസിലെ ബാറില്‍ വെടിവെപ്പ്; നാല് മരണം, പ്രതിയെ കണ്ടാല്‍ സമീപിക്കരുതെന്ന് പോലീസ്

വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ്. മൊണ്ടാനയിലെ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നാലുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. 45കാരനായ മൈക്കല്‍ പോള്‍ ബ്രൗണ്‍ എന്നയാളാണ് വെടിയുതിര്‍ത്തത്. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

അനക്കോണ്ടയിലെ ദി ഔള്‍ ബാറില്‍ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൊണ്ടാന ഡിവിഷന്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. വെടിയേറ്റവര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി ഏജന്‍സി സ്ഥിരീകരിച്ചു. മിസ്സൗളയില്‍ നിന്ന് ഏകദേശം 75 മൈല്‍ (120 കിലോമീറ്റര്‍) തെക്കുകിഴക്കായി പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വരയാണ് അനക്കോണ്ട. ഏകദേശം 9,000 ജനസംഖ്യയാണ് പട്ടണത്തിലുള്ളത്.

സംഭവസ്ഥലത്തോട് ചേര്‍ന്നാണ് പ്രതിയായ മൈക്കല്‍ പോള്‍ ബ്രൗണ്‍ താമസിച്ചിരുന്നതെന്നും ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയതായും പോലീസ് പറഞ്ഞു. സ്റ്റമ്പ് ടൗണ്‍ പ്രദേശത്താണ് പ്രതിയെ അവസാനമായി കണ്ടത്. കൈവശം ആയുധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

Top News from last week.

Latest News

More from this section