Advertisement
Advertisement
Monday, November 16, 2026
India

രാസവളങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കണം; മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കണമെന്ന് ശിവരാജ് സിങ് ചൗഹാൻ

Advertisement
Advertisement

 

Advertisement

ലഖ്‌നൗ: രാസവളങ്ങളുടെ അമിത ഉപയോഗം കുറച്ച് സുസ്ഥിര കൃഷിരീതികൾ സ്വീകരിക്കണമെന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ കർഷകരോട് അഭ്യർഥിച്ചു.

 

ലഖ്‌നൗവിലെ ഐസിഎആർ–ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകെയ്ൻ റിസർച്ചിൽ ഖേത് ബചാവോ അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കിസാൻ ചൗപാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സോയിൽ ഹെൽത്ത് കാർഡ് വഴി മണ്ണ് പരിശോധന നടത്തി കൃഷിയിടത്തിന്റെ ആവശ്യത്തിനനുസരിച്ച് വളങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രി നിർദേശിച്ചു. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുകയും ഗുണകരമായ സൂക്ഷ്മജീവികളെ നശിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Advertisement
Advertisement
Advertisement