Advertisement
Advertisement
Saturday, September 12, 2026
Kerala

വരവിലുമധികം ചെലവ്: റവന്യൂ കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ പകുതിയോളമായി; കടുത്ത ചെലവുചുരുക്കലിലേക്ക് കേരളം

Advertisement
Advertisement

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലു മാസത്തിനുള്ളിൽ തന്നെ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ബജറ്റിൽ കണക്കാക്കിയതിന്റെ പകുതിയോളമെത്തിയതായി അക്കൗണ്ടന്റ് ജനറലിന്റെ  സിവിൽ അക്കൗണ്ട് റിപ്പോർട്ട്. ജൂലൈ വരെയുള്ള കണക്കനുസരിച്ച് 16,862.59 കോടി രൂപയാണ് കേരളത്തിന്റെ റവന്യൂ കമ്മി. റവന്യൂ വരുമാനത്തിൽ കാര്യമായ വർധനവുണ്ടായെങ്കിലും അതിനേക്കാൾ ഉയർന്ന തോതിൽ ചെലവുകൾ വർധിച്ചതാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

Advertisement

പുതുക്കിയ ബജറ്റ് പ്രകാരം ഈ വർഷം ആകെ പ്രതീക്ഷിച്ചിരുന്ന റവന്യൂ കമ്മി 35,355.30 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16,084.72 കോടിയായിരുന്നു കമ്മി. ഇത്തവണ ആദ്യ നാലു മാസം കൊണ്ട് തന്നെ റവന്യൂ വരുമാനം 44,267.52 കോടിയായി ഉയർന്നിട്ടുണ്ട്. നികുതി വരുമാനം 37,459.66 കോടി രൂപയും നികുതിയേതര വരുമാനം 6,302.44 കോടിയുമാണ്. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 5,200 കോടിയുടെ വർധനവുണ്ടായെങ്കിലും, ചെലവ് 6,000 കോടിയോളം വർധിച്ച് 61,130.11 കോടി രൂപയിലെത്തി.

വകുപ്പുകൾക്ക് ‘മുണ്ടുമുറുക്കൽ’ നിർദേശം

കേന്ദ്രത്തിൽ നിന്ന് ആകെ 11,932 കോടി രൂപ ഗ്രാൻഡ് പ്രതീക്ഷിക്കുമ്പോൾ നാലു മാസത്തിനിടെ 505 കോടി രൂപ മാത്രമാണ് ലഭിച്ചത്. കൂടാതെ, സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയുള്ള ക്ഷാമബത്ത (DA) അനുവദിച്ചാൽ ചെലവ് ഇനിയും കുതിച്ചുയരും.
ഈ സാഹചര്യം മുന്നിൽക്കണ്ട് അടുത്ത ബജറ്റ് ഒരുക്കങ്ങൾക്കായുള്ള സർക്കുലറിലൂടെ കടുത്ത ചെലവുചുരുക്കൽ നിർദേശങ്ങൾ ധനവകുപ്പ് പുറപ്പെടുവിച്ചു. അനാവശ്യവും ലാഭകരമല്ലാത്തതുമായ പദ്ധതികൾ ഒഴിവാക്കാനും വകുപ്പുകൾ ചെലവുകൾ നിയന്ത്രിക്കാനും ധനമകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement
Advertisement
Advertisement
Advertisement