ശ്രീനഗറിലെ പോലീസ് സ്റ്റേഷനിൽ സ്ഫോടനം,മരണം 9 ആയിഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ പോലീസ്റ്റ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു

ശ്രീനഗറിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് പ്രദേശം.മരണം 9 ആയി, 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരുടെ നില ഗുരുതരമാണ്, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ചിലരെ ഇപ്പോഴും കാണാനില്ല, അവശിഷ്ടങ്ങൾക്കിടയിൽ അവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പോലീസ് സ്റ്റേഷന്റെ ഒരു ഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തകർക്ക് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായി. സ്ഥലത്തുനിന്ന് 300 അടി അകലെ വരെ മനുഷ്യശരീരഭാഗങ്ങളുടെ കഷണങ്ങൾ കണ്ടെത്തിയതിൽ നിന്ന് സ്ഫോടനത്തിന്റെ വ്യാപ്തി ഏകദേശം ഒരു ധാരണ ലഭിച്ചു. തെക്കൻ ശ്രീനഗറിൽ കിലോമീറ്ററുകൾ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു .പോലീസ് സ്റ്റേഷനിൽ നിന്ന് തീജ്വാലകൾ ഉയരുന്നത് കണ്ടു. ആംബുലൻസുകളും അഗ്നിശമന സേനയുടെ വാഹനങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചു, പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രി ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ ജാഗ്രത പാലിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.

Top News from last week.

Latest News

More from this section