ഒരു വശത്ത് കൊടുംചൂട്, ചിലയിടത്ത് ആശ്വാസമായി വേനൽ മഴ! കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം.

ആശ്വാസമായി ചിലയിടങ്ങളിൽ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ  40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; ആലപ്പുഴ,  പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Top News from last week.

Latest News

More from this section