സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

 

വടക്കൻ കേരളത്തിൽ അതി തീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കണ്ണൂർ, കോഴിക്കോട് , വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. കാസർഗോഡ്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഇന്ന് മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം വ്യാപക മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര തീരദേശ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും നിർദേശം നൽകി. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് റെഡ് അലർട്ട് തുടരുകയാണ്. അപകട സാധ്യത മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Top News from last week.

Latest News

More from this section