പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ കേമ്പയിൻ ഉദ്ഘാടനവും

 

കണ്ണൂര്‍: പ്രവാസി പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ പ്രതിജ്ഞാബന്ധമായ സര്‍ക്കാറാണ് അധികാരത്തിലുള്ളതെന്നും പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാറിന് മുന്നിലെത്തിക്കാനും അവ നേടിയെടുക്കാനും പ്രവാസി ലീഗിന് കഴിയുമെന്നും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരി. കേരള പ്രവാസി ലീഗ് ജില്ലാ പ്രതിനിധി സമ്മേളനവും മെമ്പര്‍ഷിപ്പ് കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പുനരധിവാസമടക്കമുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മാകമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കണം. യുഡിഎഫ് പ്രകടനപത്രികയിലടക്കം പ്രവാസിക്ഷേമം ഉറപ്പുവരുത്തിയിരുന്നു. ഇത് തന്നെയാണ് യുഡിഎഫ് നയം. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് പ്രവാസികളും വിദേശ പണവും വലിയ പങ്കുവഹിച്ചു. അവരെ ചേര്‍ത്തുപിടിക്കാന്‍ യു.ഡി.എഫ് സര്‍ക്കാറിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലപ്രസിഡണ്ട് സിപിവി അബ്ദുള്ള അധ്യക്ഷത വഹിച്ചു കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുനീർ മുഖ്യപ്രഭാഷണം നടത്തി. സികെ പി മമ്മു, ഇ എം ബഷീർ എന്നിവർക്ക് ആദ്യ മെംബർഷിപ്പ് നൽകി അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനം കരീം ചേലേരി നിർവ്വഹിച്ചു.ജില്ലാജനറൽ സെക്രട്ടറിയു.പി.അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ വി പി അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.ജില്ലാ റിട്ടേണിംഗ് ഓഫീസർ സംസ്ഥാന ട്രഷറർ കൂടിയായ കാപ്പിൽ മുഹമ്മദ് പാഷ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, ജില്ലാ സെക്രട്ടറി ബി കെ അഹമ്മദ്, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെസി അഹമ്മദ്, ജില്ലാ ഭാരവാഹികളായപി എം മുഹമ്മദ് കുഞ്ഞി ഹാജി,കെ പി ഇസ്മായിൽ ഹാജി അഹമ്മദ്പോത്താംകണ്ടം ,മുനവ്വർ അഹമ്മദ് ,ഇ കെ ജലാലുദ്ദീൻ,ഖാദർമുണ്ടേരി,നാസർ കേളോത്ത് ,
എം മൊയ്തീൻ ഹാജി പ്രസംഗിച്ചു.

Top News from last week.