കണ്ണൂർ : ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ഫാം ഷോ -കാർഷിക പുഷ്പ ഫല പ്രദർശനത്തിന് ലോഗോ ക്ഷണിച്ചു. സമഗ്രകൃഷി കൃഷിയിടത്തുതന്നെ പ്രദർശിപ്പിക്കുന്ന സെമിനാറുകൾ, പരിശീലനങ്ങൾ, ആധുനിക പരമ്പരാഗത കൃഷിരീതി ശാസ്ത്രപ്രദർശനം, ജൈവവൈവിധ്യ പ്രദർശനം, വിത്ത് മുതൽ വിള വരെ വിവിധ ഘട്ടങ്ങൾ പ്രതിപാദിക്കുന്ന മാതൃകാ തോട്ടങ്ങൾ, മൂല്യവർധനവിനുളള പ്രായോഗിക പരിശീലനം, റോബോട്ടിക്സ് നിർമിതബുദ്ധി, നാനോ ടെക്നോളജി സങ്കേതങ്ങളുടെ പരിചയപ്പെടുത്തൽ, മൃഗസംരക്ഷണ സാങ്കേതിക വിദ്യകൾ, അപൂർവ്വ ഇനങ്ങളുടെ പ്രദർശനം, ഉൽപ്പന്ന വിപണനമേള, പുഷ്പ ഫല പ്രദർശനം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഫാം ഷോ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നൽകും. ലോഗോകൾ ഡിസംബർ 26ന് വൈകിട്ട് അഞ്ച് മണിക്കകം ഗവേഷണ കേന്ദ്രത്തിൽ ലഭിക്കണം. ഇമെയിൽ വിലാസം: rarspil@kau.in