സ്‌കോളർഷിപ്പോടെ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം

അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ കോഴ്‌സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്‌കോളർഷിപ്പ് ലഭിക്കും. 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെ. ജൂലൈ 12 വരെ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ – 670142 എന്ന വിലാസത്തിൽ അപേക്ഷ സ്വീകരിക്കും. ഫോൺ: 8301030362, 9995004269.

Top News from last week.