ഫാറ്റിലിവർ ബോധവത്കരണം; ഐ എസ് ജി ബീച്ച്നടത്തം സംഘടിപ്പിച്ചു

കണ്ണൂർ : ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ബീച്ച്നടത്തം സംഘടിപ്പിച്ചു. ഫാറ്റിലിവർ എന്ന അപകടകരമായ അവസ്ഥ ആർക്കു വേണമെങ്കിലും വരാമെന്ന അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്.

മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ കരൾരോഗങ്ങൾ ഏറെ വർധിച്ചു വരികയാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം പറഞ്ഞു. കരൾവീക്കം അഥവാ സിറോസിസ്, കരളിലെ അർബുദം എന്നിവയാണ് കരൾ രോഗങ്ങളിൽ പ്രധാനം. മദ്യപാനമാണ് കരൾവീക്കത്തിന് പ്രധാനമായ കാരണമായി നിലനിൽക്കത്തന്നെ സാധാരണക്കാരിൽ വർധിച്ചു വരുന്ന ഫാറ്റിലിവർ’ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടു’ണ്ടെന്നും സൊസൈറ്റി വിലയിരുത്തി.

പല രോഗികൾക്കും ഫാറ്റിലിവർ കരൾവീക്കത്തിനും കരളിലെ കാൻസറിനും കാരണമായിത്തീരുന്നു. പുറമേ ഫാറ്റിലിവർ രോഗികളിൽ അസാമാന്യമായ പ്രമേഹം, അമിത രക്തസമ്മർദ്ദം , അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏകദേശം അൻപത് ശതമാനം പേർക്കും അമിതമായ ഫാറ്റിലിവർ കാണുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഭാവിയിൽ സമൂഹത്തിൽ സങ്കീർണമായ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മാറാമെന്നും സൊസൈറ്റി കേരള ഘടകം വിലയിരുത്തി.

ഇതോടൊപ്പം ഇന്ത്യൻ സൊസൈറ്റി ഓഫ് ഗാസ്ട്രോ എൻട്രോളജി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന -ISGKCON – മിഡ് ടേം കോൺഫറൻസും പ്രീ കോൺഫറൻസ് വർക്കു ഷോപ്പും നടന്നു. കണ്ണൂർ ആസ്റ്റർ മിംസ്, കൃഷ്ണ ബീച്ച് റിസോർട്ട് എന്നിവിടങ്ങളിലായി നടന്ന ദ്വിദിന കോൺഫറൻസിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ഡോക്ടർമാർ പങ്കെടുത്തു.

Top News from last week.