പ്രണയപ്പക : യുവതിയെ ബന്ധു വെട്ടിക്കൊന്നു

മംഗളൂരുവിൽ ബസ് കാത്തുനിന്ന യുവതിയെ ബന്ധു വെട്ടിക്കൊന്നു. ബണ്ട്വാളിലെ ഉലി ഗ്രാമത്തിലെ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. ബി.സി റോഡിലെ കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച‌ വൈകുന്നേരമാണ് കൊലപാതകം.
ചേതൻ എന്ന യുവാവാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ്. ഇയാൾ യുവതിയുടെ ബന്ധുവാണ്. പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ലാവണ്യയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
യുവതിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Top News from last week.