Advertisement
Advertisement
Tuesday, September 15, 2026
Kerala

കാസറഗോഡ്അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ

Advertisement
Advertisement

കാസറഗോഡ് : വീടിനകത്ത്
അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ . പരവനടുക്കം സ്കൂളിലെപ്ലസ് വൺ വിദ്യാർത്ഥിനി കോളിയടുക്കം ശിവപുരത്തെ ജി. ഒ. വൈഷ്ണവി (16) പിതാവ് ഗണേശൻ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement

ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വൈഷ്ണവിയെ വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിവരം അയൽവാസികളെ അറിയിച്ച ശേഷം ഗണേശൻ വീടിനകത്തേക്ക് പോയതായിരുന്നു. പിന്നാലെ നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഗണേശനെയും ഫാനിൻ്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വൈഷ്ണവിയെ മികച്ച വിദ്യാർത്ഥിനിയെന്ന നിലയിൽ നേരത്തെ പ്രദേശത്തിന്റെ ആദരവ് ലഭിച്ചിരുന്നു. സഹോദരൻ: വിഷ്‌ണു . അമ്മ ഹോം നഴ്സായി ജോലി ചെയ്യുകയാണ്.
ഗണേശൻ സ്ഥിരമായി മദ്യപിച്ചിരുന്നയാളായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ അച്ഛനും മകളും മരിക്കാനിടയായ സാഹചര്യമോ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണമോ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വിവരമറിഞ്ഞ് മേൽപ്പറമ്പ് ഇൻസ്പെക്ടർ എൻ.പി രാഘവനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലും അസ്വാഭാവിക തയില്ലെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മരണപ്പെട്ട ഗണേശൻ്റെ മകൻ വിഷ്‌ണുവിൻ്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മേൽപ്പറമ്പ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement