കുട്ടികളിൽ ഫാറ്റി ലിവർ വർധിക്കുന്നു, പിന്നിൽ കുക്കീസും പേസ്ട്രിയും

മുതിർന്നവരിൽ കണ്ടു വന്നിരുന്ന ഫാറ്റി ലിവർ രോഗം ഇന്ന് കുട്ടികളിലും വർധിച്ചു വരികയാണ്. അതിന് പ്രധാന കാരണം മോശം ജീവിതശൈലിയാണ്. പേസ്ട്രി, കൂൾ ഡ്രിങ്‌സ്, കുക്കീസ് പോലുള്ള കുട്ടികൾക്ക് കൊടുക്കുമ്പോൾ അവയിൽ അടങ്ങിയ പഞ്ചസാരയുടെ 50 ശതമാനം ഗ്ലൂക്കോസും 50 ശതമാനം ഫ്രക്ടോസുമാണ്. ഗ്ലൂക്കോസ് ശരീരത്തിന് ഊർജം നൽകുമ്പോൾ, അധികമാകുന്ന ഫ്രക്ടോസ് കരളിൽ കൊഴുപ്പായി അടിഞ്ഞുകൂടുകയും ഇത് ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഇത് തിരിച്ചറിയാതെ പോകുന്നത് ഗുരുതര കരൾ രോഗങ്ങളിലേക്കും കരൾ മാറ്റിവെക്കൽ പോലുള്ളവയിലേക്ക് കടക്കേണ്ടതായും വരുന്നു. മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്.
അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം എന്നിവ കുട്ടികളിൽ ഫാറ്റി ലിവർ അവസ്ഥയുണ്ടാക്കാം. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ലെന്നതാണ് വെല്ലുവിളിയാകുന്നത്. ക്രമേണ അത് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസിനും(കരൾവീക്കം), സിറോസിസിനും കാരണമാകുന്നു. വയറുവേദന, മഞ്ഞപ്പിത്തം, വീക്കം, ക്ഷീണം, അസ്വസ്ഥത എന്നീ ലക്ഷണങ്ങൾ ആ സമയം അനുഭവപ്പെടാം.
മാനസികമായ സമ്മർദം കാരണം പല കുട്ടികളും അമിതമായി ഭക്ഷണം കഴിക്കുന്നത് ഫാറ്റിലിവറിന് വഴിയൊരുക്കുന്നു. നല്ലവണ്ണം വെള്ളം കുടിക്കുന്നതും ചിട്ടയായ വ്യായാമവും കുട്ടികൾ ശീലമാക്കണം. പഴങ്ങളും ഇലവർഗങ്ങളും പച്ചക്കറികളും സ്ഥിരമായി ഡയറ്റിൻറെ ഭാഗമാക്കണം.

Top News from last week.

Latest News

More from this section